---
title: "കരുവാറ്റ കൊലപാതകം: പ്രതികളായ കുട്ടികളുമായി തെളിവെടുപ്പ് നടത്താം, മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി ഹൈക്കോടതി"
english_title: "Alappuzha Karuvatta Elderly Murder Case Juvenile Accused Plea Rejected High Court Allows Evidence Collection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382788/ alappuzha-karuvatta-murder-case-juvenile-plea-rejected-high-court-evidence-collection"
published_at: "2026-09-15T17:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9374d17114_alappuzha-karuvatta-murder-case-juvenile-plea-rejected-high-court-evidence-collection.jpg"
keywords: ["Karuvatta Murder Case", "Shivankutty Murder", "Alappuzha Crime", "Murder Case"]
---

# കരുവാറ്റ കൊലപാതകം: പ്രതികളായ കുട്ടികളുമായി തെളിവെടുപ്പ് നടത്താം, മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി ഹൈക്കോടതി

> **Lead Summary:** ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പൊലീസിൻ്റെ അകമ്പടിയിൽ പ്രതികളായ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.

## Article Content

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പൊലീസിൻ്റെ അകമ്പടിയിൽ പ്രതികളായ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.

കുട്ടികളെ തെളിവെടുപ്പിന്റെ ഭാ​ഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിട്ട ഉത്തരവിനെതിരെയാണ് പ്രതികളും രക്ഷിതാക്കളും ഹർജി നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി പൊലീസിൻ്റെ അകമ്പടിയിൽ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്നും ഉത്തരവിട്ടു.

കുട്ടികളെ തെളിവെടുപ്പിന്റെ ഭാ​ഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരാകുന്ന കേസിൽ കസ്റ്റഡിയിൽ വിടുന്നത്‌ ഇന്ത്യയുടെ നിയമ ചരിത്രത്തിൽ അപൂർവവും  കേരള നിയമ ചരിത്രത്തിൽ ആദ്യവുമായ നടപടിയായിരുന്നു.

ഇതിലാണ് രക്ഷിതാക്കൾ ഹർജി നൽകിയത്. ആ​ഗസ്ത് 17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്.

പെൺകുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളാണ് കൊല നടത്തിയത്. അമിതമായ ഫോൺ ഉപയോഗത്തിന്റെ പേരിൽ ശിവൻകുട്ടിയും പെൺകുട്ടിയുമായി മുമ്പ് തർക്കമുണ്ടായിരുന്നു.

ഇതിന്റെ വൈരാ​ഗ്യത്തിലാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പ്രതികൾ അപഹരിച്ചു.

**English Summary:**

High Court rejected plea of juvenile accused in murder of elderly man at Karuvatta, Alappuzha. Court observed no need to interfere with Juvenile Justice Board order allowing custody for evidence collection, said children can be brought with police escort for evidence collection. Parents had challenged Board order, which was termed rare in Indian legal history and first in Kerala where only minors are accused being given custody. On August 17, Ambalappuzha native Shivan Kutty Chettiyar, 67, was found murdered at home. Probe found his 13-year-old granddaughter behind murder, executed with friends from Kollam allegedly over dispute regarding excessive phone use. Gold from house was also stolen after murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382788/ alappuzha-karuvatta-murder-case-juvenile-plea-rejected-high-court-evidence-collection)